തിരുവനന്തപുരം - നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് ജൂലൈ 4 ന് ഇടതുവിദ്യാർഥി സംഘടനകൾ ദേശീയ വിദ്യാഭ്യാസ ബന്ദ് നടത്തും എന്ന പ്രഖ്യാപനം ഒരു തമാശയും അതേ സമയം എതിർക്കപ്പെടേണ്ട വസ്തുതയുമാണ്. എസ്എഫ്ഐ, എഐഎസ്എഫ് എന്നീ സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ഇവർ ഉന്നയിക്കുന്ന ആവശ്യങ്ങൾ ഒക്കെ കേട്ടാൽ തമാശ തോന്നും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാണ് ഒരാവശ്യം. എസ്എഫ്ഐ-എഐഎസ്എഫ് സംയുക്തമായാണ് ദേശീയ വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. സ്‌കൂളുകളിൽ ഉൾപ്പെടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. തുടർന്ന്, വിവിധ ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങൾ നടത്തും.
നീറ്റിനെതിരെ ദേശീയതലത്തിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാർഥി സംഘടനകളുടെ തീരൂമാനം. ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ന് വിദ്യാർഥി സംഘടനകൾ പാർലമെൻ്റിലേക്ക് സംയുക്ത മാർച്ച് നടത്തും. എൻഎസ്‌ഐ, ഐസ, എസ്എഫ്ഐ, എഐഎസ്എഫ്, സമാജ് വാദി ഛാത്രസഭ എന്നീ സംഘടനകളാണ് മാർച്ചിൽ പങ്കെടുക്കുന്നത്.നീറ്റ് ക്രമക്കേട്, പരീക്ഷകൾ ന്യായമായും സുതാര്യമായും നടത്താനുള്ള എൻടിഎയുടെ കഴിവില്ലായ്മ്‌മയുടെ വ്യക്തമായ ഉദാഹരണമാണെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി. അതിനാൽ, ഈ നിർണായക പരീക്ഷകൾ നടത്താൻ പുതിയതും വിശ്വസനീയവുമായ ഒരു ഏജൻസി സ്ഥാപിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
ഇനി, ഈ സമരം ആവശ്യമോ?
"നീറ്റില്ലാതെ" നടത്തിയ "നീറ്റ്" പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് ഒരു വിധ "നീറ്റുമില്ലാത്ത" എസ്എഫ്ഐയുടെ സമരം പിണറായി സർക്കാർ ഇടപെട്ട് തടയണം. ഒരു അക്രമിക്കൂട്ടം നടത്തുന്ന ജനാധിപത്യവിരുദ്ധമായ സാമൂഹിക വിരുദ്ധ പ്രവർത്തനം മാത്രമാണ് ഇന്ന് എസ്എഫ്ഐ എന്ന സംഘവും കൂട്ടാളികളും നടത്തുന്നതെന്ന് വ്യക്തമാണ്. ഇവറ്റകൾ സമരം ചെയ്തതു കൊണ്ടൊന്നും കേന്ദ്രത്തിലെ പിണറായി സഖ്യ സർക്കാർ നയം മാറ്റാൻ പോകുന്നില്ല എന്ന് എത് പൊട്ടക്കണ്ണനും മനസ്സിലാകും. പക്ഷെ നിരവധി അഴിമതി ആരോപണങ്ങളിൽ പെട്ട് നട്ടം തിരിയുന്ന പിണറായിക്കൂട്ടർക്ക് അൽപ നേരത്തേക്ക് മുഖം മറച്ച് നിൽക്കാൻ വേണ്ടി വിവരവും വെളിവുമില്ലാത്ത കുട്ടിയക്രമി കൂട്ടത്തെ തെരുവിലിറക്കി അഭ്യാസം നടത്തിക്കുന്ന ശൈലിയിൽ നിന്ന് പിണറായി പിന്നോട്ട് പോകണം. പിണറായി അതിന് തയാറാകാത്ത പക്ഷം ഈ അക്രമികളെ തല്ലിയൊതുക്കാൻ പൊലീസ് തയാറാകണം.
മാന്യമായി വിദ്യാഭ്യാസം നേടാനുള്ള വിദ്യാർത്ഥികളുടെ അവകാശത്തിനു മുകളിൽ എസ്എഫ്ഐ എന്ന അക്രമിക്കൂട്ടം കുതിര കയറ്റം തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പലതായി. കമ്യൂണിസം എന്തോ ഉലക്ക വളച്ച പ്രത്യയശാസ്ത്രമാണെന്ന അബദ്ധ ധാരണയുമായി, ബുദ്ധിജീവി രാഷ്ട്രീയം അവകാശമാണെന്ന മട്ടിലും നടന്ന കുറേ മടിയൻമാരും നിഷ്ഗുണൻമാരുമായ അധ്യാപകരുടെ പിൻബലത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്എഫ്ഐ പിടിമുറുക്കിയത്. സ്വന്തം ഉത്തരവാദിത്വം നിർവ്വഹിക്കാൻ മടിയുള്ള അധ്യാപകരും ഇടത്തോട്ട് വളവുള്ള അധ്യാപകരും ചേർന്നാണ് ഈ അക്രമിക്കൂട്ടത്തെ വിദ്യാർത്ഥികളുടെ മേൽ കുതിര കയറാൻ അഴിച്ചുവിടുന്നത്. കാലം മാറിയിട്ടും സ്വന്തം വിഡ്ഡിത്വ ചിന്താഗതി തിരിച്ചറിയാത്ത അത്തരം അധ്യാപക ഇപ്പോഴും ഇടതുപക്ഷം ചരിഞ്ഞ് നടപ്പാണ്. ആ സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം നൽകുന്നത് ഇവറ്റകളുടെ ഓഞ്ഞ ഇസം നടപ്പിലാക്കാനല്ല എന്നും കുട്ടികളെ പഠിപ്പിക്കാനാണ് എന്നും അവറ്റകളെയും ബോധ്യപ്പെടുത്തണം. ഏതേലും കുട്ടി സഖാവ് സമരാഹ്വാനവുമായി ബെല്ലടിക്കുന്നുണ്ടോ എന്ന് ആകാംക്ഷയോടെ കാതോർത്തിരിക്കുന്ന അധ്യാപകർ നാടിൻ്റെ ശാപമാണ്. പണി ചെയ്യാൻ പറ്റില്ലയെങ്കിൽ രാജി വച്ച് പുറത്തു പോ എന്ന് രക്ഷിതാക്കളും പറയേണ്ടതുണ്ട്. അതെങ്ങനെ? രക്ഷിതാക്കളിലും ഇടത്തോട്ട് വളഞ്ഞവർ നീന്തി നടക്കുകയാണല്ലോ...
പിന്നെങ്ങനെ ശരിയാകാൻ?
വിദ്യാർത്ഥികൾ കേരളത്തിന് പുറത്ത് പഠിക്കാൻ പോകുന്നതും യുവാക്കൾ ഇന്ത്യ വിട്ട് പുറത്ത് ജോലിക്ക് പോകുന്നതും പിണറായി - മോദി സഖ്യത്തിലെ നാണം കെട്ട രാഷ്ട്രീയ ശല്യം കൊണ്ട് പൊറുതിമുട്ടിയിട്ടാണ്. അതിനാൽ ചൊട്ടയിലേ അക്രമികളാക്കപ്പെടുന്ന എസ്എഫ്ഐ കൂട്ടത്തെ ഒതുക്കാൻ പൊലീസ് തന്നെ തയാറാകണം. അതിനായി നട്ടെല്ല് ഉള്ള ഒരു ഡിജിപിയെ കേരളത്തിന് ആവശ്യമുണ്ട്.
SFI's NEET strike Comedy show by Pinarayi Sarkar.